govt& governor conflict
ഗവര്‍ണര്‍ ആര്‍ എസ് എസിന്റെ മെഗാഫോണ്‍: ചെന്നിത്തല
അദ്ദേഹത്തെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണക്കും
ആലപ്പുഴ | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്‌നേതാവ് രമേശ ചെന്നിത്തല.
ആര്‍ എസ് എസിന്റെ മെഗാഫോയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഒരാളുമായാണ് സര്‍ക്കാര്‍ രണ്ടുവര്‍ഷം ഒത്തുകളിച്ചത്. സര്‍ക്കാറിനെ അംഗീകരിക്കുമ്പോള്‍ ഗവര്‍ണര്‍ മഹാന്‍ അല്ലെങ്കില്‍ മോശം എന്ന നിലപാട് ശരിയല്ല. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സി എ എ സമയത്ത് അത് വ്യക്തമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.







