Connect with us

National

വി കെ ശശികലയുമായി കൂടിക്കാഴ്ച; പനീര്‍സെല്‍വത്തിന്റെ സഹോദരനെ അണ്ണാഡിഎംകെ പുറത്താക്കി

രാജക്ക് പുറമെ മൂന്ന് പാര്‍ട്ടി ഭാരവാഹികളെയും പുറത്താക്കിയിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ | അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവും തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ സഹോദരനുമായ ഒ രാജയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മുന്‍ അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് പാര്‍ട്ടി നടപടി. രാജക്ക് പുറമെ മൂന്ന് പാര്‍ട്ടി ഭാരവാഹികളെയും പുറത്താക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുച്ചെന്തൂരില്‍ വച്ച് ശശികലയുമായി ഒ രാജ കൂടിക്കാഴ്ച നടത്തിയിരുന്നു.പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനുമാണ് രാജയെ പുറത്താക്കിയതെന്ന് അണ്ണാഡിഎംകെ കോര്‍ഡിനേറ്ററായ പനീര്‍സെല്‍വവും കോ-ഓര്‍ഡിനേറ്ററും മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

Latest