Connect with us

Saudi Arabia

മക്ക വിമാനത്താവളത്തിന്റെയും മെട്രോയുടെയും പദ്ധതികള്‍ പുരോഗമിക്കുന്നു: മക്ക റോയല്‍ കമ്മീഷന്‍ സിഇഒ

മെട്രോയുടെ സാധ്യതാ പഠനങ്ങളും പ്രാഥമിക രൂപകല്‍പ്പനകളും പൂര്‍ത്തിയായി

Published

|

Last Updated

മക്ക  | മക്കയില്‍ വിമാനത്താവളവും മെട്രോ സംവിധാനവും നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും, മെട്രോയുടെ സാധ്യതാ പഠനങ്ങളും പ്രാഥമിക രൂപകല്‍പ്പനകളും പൂര്‍ത്തിയായതായും മക്ക റോയല്‍ കമ്മീഷന്റെ സിഇഒ സാലിഹ് അല്‍-റഷീദ് പറഞ്ഞു.

പിന്‍യാ ഭൂമിയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി മക്ക വിമാനത്താവളത്തെ ആഗോള നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനുള്ള തന്ത്രപരവും സാമ്പത്തികവുമായ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതായി മക്ക നഗരത്തിന്റെയും വിശുദ്ധ സ്ഥലങ്ങളുടെയും റോയല്‍ കമ്മീഷന്റെ സിഇഒ സാലിഹ് അല്‍-റഷീദ് ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

ജിദ്ദ , ത്വാഇഫ് നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ സാധ്യതയെ ബാധിക്കാതെ അനുയോജ്യമായ നിക്ഷേപ മാതൃകകള്‍ വികസിപ്പിക്കുന്നതിന് കമ്മീഷന്‍ സ്വകാര്യ മേഖലയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഗതാഗത സൗകര്യം, ഭവന, അടിസ്ഥാന സൗകര്യങ്ങള്‍, പൊതു സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പദ്ധതികളിലൂടെ മക്കയിലെ താമസക്കാര്‍ക്കും,ഹജ്ജ് – ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങളും, അനുഭവവും മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്

 

---- facebook comment plugin here -----

Latest