Connect with us

National

ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ; രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ ജന്മദിനാശംസ

രാഹുല്‍ ഗാന്ധിയുടെ 55ാമത് ജന്മദിനമാണിന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെയെന്നും മോദി എക്സിലൂടെ ആശംസിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചു. പിറന്നാളാശംസകള്‍ നേരുന്നുവെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നും രാജ്നാഥ് സിംഗ് ആശംസിച്ചു. ആശയങ്ങള്‍ കൊണ്ട് സഹോദരനായ രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേരുന്നുവെന്നാണ് എംകെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചത്. ആശയങ്ങളില്‍ ഉറച്ചുനിന്ന് ധൈര്യമായി മുന്നോട്ടുപോവുക എന്നും ശോഭനമായ ഇന്ത്യയ്ക്കായുളള യാത്രയില്‍ വിജയം നമ്മുടേതായിരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തന്റെ സഹോദരനായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും ധൈര്യത്തിന്റെയും പാതയില്‍ ദൃഢനിശ്ചയത്തോടെ ശാന്തനായി തുടരുകയെന്നും കമല്‍ ഹാസനും കുറിച്ചു.

1970 ജൂണ്‍ 19ന് ന്യൂഡല്‍ഹിയില്‍ ജനിച്ച രാഹുല്‍ ഗാന്ധിയുടെ 55ാമത് ജന്മദിനമാണിന്ന്. രാഹുല്‍ ഗാന്ധിയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുണ്ട്. തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് യൂത്ത് കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സ് ഡല്‍ഹി യൂനിറ്റും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

 

Latest