Connect with us

Kerala

കോഴിക്കോട് മങ്കുഴിപ്പാടത്ത് വൻ തീപിടിത്തം

സമീപത്തുള്ള നൂറുകണക്കിന് വീടുകളിലേക്ക് പുകപടര്‍ന്നു

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് കൊളത്തറ മങ്കുഴിപ്പാടത്ത് വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക വിവരം.

കടുത്ത വെയിലും കാറ്റും ഉണ്ടായിരുന്നതിനാല്‍ തീ വേഗത്തില്‍ പടരുകയായിരുന്നു. തീ പിടുത്തതെ തുടര്‍ന്ന് സമീപത്തുള്ള നൂറുകണക്കിന് വീടുകളിലേക്ക് പുകപടര്‍ന്നു. മീന്‍ചന്തയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

---- facebook comment plugin here -----

Latest