Connect with us

First Gear

പുതിയ ഡിസയര്‍ സിഎന്‍ജി അവതരിപ്പിച്ച് മാരുതി സുസുക്കി

11,000 രൂപ ഡൗണ്‍ പേയ്മെന്റില്‍ 2022 മാരുതി ഡിസയര്‍ സിഎന്‍ജിയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ സിഎന്‍ജി വിഭാഗത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് മാരുതി സുസുക്കി. അരീന ഡീലര്‍ഷിപ്പുകളില്‍ നിന്ന് റീട്ടെയില്‍ ചെയ്യുന്ന ഓരോ മോഡലുകളിലും സിഎന്‍ജി ഓപ്ഷന്‍ നല്‍കാനാണ് കമ്പനിയുടെ പുതിയ പദ്ധതി. മാരുതി നിലവില്‍ ആള്‍ട്ടോ, എസ്-പ്രെസോ, വാഗണ്‍ ആര്‍, ഈക്കോ, സെലേറിയോ, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ സിഎന്‍ജി ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നായ ഡിസയറും സിഎന്‍ജി ഓപ്ഷനോട് കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്. 11,000 രൂപ ഡൗണ്‍ പേയ്മെന്റില്‍ 2022 മാരുതി ഡിസയര്‍ സിഎന്‍ജിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. കോംപാക്ട് സെഡാന്റെ വിഎക്‌സ്‌ഐ, ഇസെഡ് എക്‌സ് ഐ വേരിയന്റുകളിലായിരിക്കും സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുക. ഡിസയറിന്റെ സിഎന്‍ജി പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 8.14 ലക്ഷം രൂപയില്‍ തുടങ്ങി 8.82 ലക്ഷം രൂപ വരെയായി നില്‍ക്കുകയാണ്. ഏകദേശം 95,000 രൂപ, 1.05 ലക്ഷം രൂപ വ്യത്യാസമാണ് കാറിന്റെ പെട്രോള്‍ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉണ്ടാവുന്നത്.

ഒരു കിലോ സിഎന്‍ജിയില്‍ 31.12 കിലോമീറ്റര്‍ മൈലേജാണ് മാരുതി സുസുക്കി ഡിസയര്‍ അവകാശപ്പെടുന്നത്. ഡിസയര്‍ സിഎന്‍ജി അതിന്റെ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് കാര്യമായ ഒരു മാറ്റവും അവതരിപ്പിക്കുന്നില്ല. ഡിസൈനും ഫീച്ചറുകളും എല്ലാം സമാനമായ രീതിയിലാണ് നിലനില്‍ക്കുന്നത്. 89 ബിഎച്ച്പി പവറില്‍ 113 എന്‍എം ടോര്‍ഖ് നല്‍കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ്, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ വഴിയാണ് മാരുതി ഡിസയര്‍ സിഎന്‍ജിയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മറ്റ് സിഎന്‍ജി കാറുകളെ പോലെ പുതിയ മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജിയിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ ലഭ്യമാകില്ല.

 

 

Latest