Kozhikode
സി ബി എസ് ഇ ദേശീയ ഉച്ചകോടിയില്‍ ഇടം നേടി നോളജ് സിറ്റി മര്‍കസ് പബ്ലിക് സ്കൂള്‍ ജൂനിയര്‍ സി ഇ ഒ പദ്ധതി
രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊജക്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 കേസ് സ്റ്റഡികളിൽ ഒന്നായാണ് ഈ പദ്ധതി ഇടം നേടിയത്.
കോഴിക്കോട്| വിദ്യാർഥികളിൽ സംരംഭകത്വ മികവും തൊഴിൽ സന്നദ്ധതയും വളർത്തിയെടുക്കുന്നതിനായി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ നടപ്പിലാക്കിയ ‘ജൂനിയർ സി ഇ ഒ’ പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ അംഗീകാരം. സി ബി എസ് ഇ സംഘടിപ്പിക്കുന്ന നാലാമത് ദേശീയ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതിനായി സ്കൂളിന്റെ കേസ് സ്റ്റഡി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊജക്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 കേസ് സ്റ്റഡികളിൽ ഒന്നായാണ് ഈ പദ്ധതി ഇടം നേടിയത്.
ജൂനിയർ സി ഇ ഒ പ്രോഗ്രാം: സംരംഭകത്വ വിദ്യാഭ്യാസത്തിലൂടെ സ്കൂൾ-ടു-വർക്ക് പരിവർത്തനം സുഗമമാക്കുന്നതിനുള്ള ഒരു സ്കൂൾ അധിഷ്ഠിത മാതൃക’ എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധം ഈ മാസം 27 ന് ന്യൂഡൽഹിയിലെ ഡോ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ കെ പി അവതരിപ്പിക്കും.





