International
എബോള വ്യാപനം: കോംഗോയില്‍ നിന്ന് നാല് രാജ്യങ്ങളിലേക്ക്
കിഴക്കന്‍ കോംഗോയില്‍ മെയ് പകുതിയോടെ എബോള സ്ഥിതീകരിച്ചതിനെത്തുടര്‍ന്ന് 9500റിലധികം ആളുകള്‍ക്ക് രോഗം ബാധിക്കുകയും 4600 പേര് മരണപ്പെടുകയും ചെയ്തു
അബുജ | അംഗീകൃത വാക്സിനോ മരുന്നോ ലഭ്യമല്ലാത്ത അപൂര്‍വ്വ വൈറസ് മൂലം പടരുന്ന എബോള രോഗം കോംഗോയില്‍ നിന്ന് നാല് രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്നിരിക്കുകയാണ്. കിഴക്കന്‍ കോംഗോയില്‍ മെയ് പകുതിയോടെ എബോള സ്ഥിതീകരിച്ചതിനെത്തുടര്‍ന്ന് 9500റിലധികം ആളുകള്‍ക്ക് രോഗം ബാധിക്കുകയും 4600 പേര് മരണപ്പെടുകയും ചെയ്തു. ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ പടരുന്ന എബോള വ്യാപനമാണിതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആഫ്രിക്കയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടും വൈകിയാണ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതെന്ന ആരോപണം വ്യാപകമാണ്. ഉഗാണ്ടയില്‍ നിന്ന് നൈജീരിയയിലെത്തിയ സ്ത്രീക്ക് എബോള ബാധിച്ചതായി തലസ്ഥാന നഗരമായ അബുജ സ്ഥിരീകരിച്ചു. രോഗി എപ്പോഴാണ് നൈജീരിയയില്‍ എത്തിയതെന്ന് വ്യക്തമല്ലങ്കിലും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 44 പേരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചന്നെും രോഗം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രി മുഹമ്മദ് പാറ്റെ അറിയിച്ചു.
കോംഗോയില്‍ നിന്നും കെനിയയിലെത്തിയ വെക്തിയില്‍ നിന്നാണ് കെനിയയില്‍ ആദ്യമായി രോഗം സ്ഥിതീകരിച്ചതും അന്നുതന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. കെനിയയില്‍ എബോള ബാധിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നതില്‍ ആദ്യ രോഗിയുടെ നാല് ബന്ധുക്കളും നാല് ആരോഗ്യപ്രവര്ത്തകരുമാണുള്ളത്. ഈ ഒമ്പത് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 135 പേരെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 134 പേര് ക്വാറന്റൈനിലാണ്.
ആഫ്രിക്കക്ക് പുറത്ത് ഫ്രാന്‍സിലും രോഗബാധ സ്ഥിരീകരിച്ചു. കോംഗോയില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാന്‍സ് അറിയിച്ചു. കോംഗോയിലെ രോഗവ്യാപന മേഖലകളിലൊന്നില്‍ സേവന ദൗത്യത്തില്‍ ഏര്‍പ്പെട്ട് മടങ്ങിയെത്തിയ ഡോക്ടറെ ഫ്രാന്‍സിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗമുക്തി നേടി ജൂലൈ 4ന് അദ്ദേഹം ആശുപത്രി വിട്ടന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.




