Connect with us

Kerala

മര്‍കസ് റൈഹാന്‍ വാലിയിലേക്ക് പുതപ്പ് കിറ്റുകള്‍ നല്‍കി

പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉല്‍പാദന കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡാണ് കിറ്റുകള്‍ നല്‍കിയത്

Published

|

Last Updated

കാരന്തൂര്‍ | മര്‍കസ് റൈഹാന്‍ വാലി അനാഥ മന്ദിരത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉല്‍പാദന കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡാണ് കിറ്റുകള്‍ നല്‍കിയത്. ഇഖ്‌റ ഹോസ്പിറ്റലിലെ ഇ എന്‍ ടി വിഭാഗം ഡോക്ടറായ ഡോ. ശാഹുല്‍ ഹമീദ് കിറ്റുകള്‍ കൈമാറി. മര്‍കസ് ഡയറക്ടര്‍ ജനറലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി ചടങ്ങിന് നേതൃത്വം നല്‍കി.

മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ സി.ഇ.ഒ സി പി ഉബൈദുല്ല സഖാഫി, ഡയറക്ടര്‍ ഇന്‍ചാര്‍ജ് അക്ബര്‍ ബാദുഷ സഖാഫി, സി.എ.ഒ വി എം റശീദ് സഖാഫി, ഓര്‍ഫനേജ് മാനേജര്‍ സി പി സിറാജ് സഖാഫി എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി.

മാന്‍കൈന്‍ഡ് ഫാര്‍മയുടെ മാനേജര്‍മാരായ രൂപേഷ്, മുജീബ് റഹ്മാന്‍ ജീവനക്കാരായ സഫ്വാന്‍, നിതിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി മാന്‍കൈന്‍ഡ് ഫാര്‍മ ഇന്ത്യയിലുടനീളമുള്ള വൃദ്ധസദനങ്ങളിലേക്കും ഓര്‍ഫനേജുകളിലേക്കും പുതപ്പ് കിറ്റുകള്‍ വിതരണം ചെയ്തു വരികയാണ്.