Connect with us

manipur

ക്രിസ്മസ് ആഘോഷമില്ലാതെ മണിപ്പൂര്‍; കുക്കികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടു പ്രതിഷേധിച്ചു

ക്രിസ്മസ് ദിനത്തില്‍ മണിപ്പൂര്‍ മൂകമായിരുന്നു.

Published

|

Last Updated

ഇംഫാല്‍ | ബി ജെ പി സര്‍ക്കാറിനുകീഴില്‍ കടുത്ത വംശീയ അതിക്രമത്തിനു വിധേയമായ മണിപ്പൂരിലെ കുക്കി വിഭാഗം ക്രിസ്മസ് ആഘോഷങ്ങളില്ലാതെ പ്രതിഷേധിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു പൂര്‍ണമായും ആഘോഷങ്ങള്‍ ഒഴിവാക്കിയത്.

തീവ്രത കുറഞ്ഞും കൂടിയും സംഘര്‍ഷം തുടരുന്നു. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കലാപത്തില്‍ 180ലേറെ പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

ക്രിസ്മസ് ദിനത്തില്‍ മണിപ്പൂര്‍ മൂകമായിരുന്നു. ഇംഫാലിലെ പ്രധാന ദേവാലയമായ താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ ആഘോഷങ്ങളൊന്നുമുണ്ടായില്ല. ക്രിസ്മസ് തലേന്നത്തെ ആഘോഷങ്ങള്‍ ഒഴിവാക്കിയ പള്ളി അധികൃതര്‍, സമാധാനവും സന്തോഷവും തിരിച്ചുവരാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ നല്‍കി. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ആഘോഷിക്കുമെന്നാണ് കുക്കി വിഭാഗക്കാര്‍ ചോദിക്കുന്നത്.