Connect with us

National

മണിപ്പൂര്‍: ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു

36 ആയുധങ്ങള്‍ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരിലെ ദുര്‍ബല പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു. മണിപ്പൂരിലെ കാക്ചിംഗ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലെ ദുര്‍ബല പ്രദേശങ്ങളായ സഗോള്‍മാംഗ് പോലീസ് സ്റ്റേഷന് കീഴിലുള്ള വേക്കന്‍, ശാന്തിപൂര്‍, ഖമെന്‍ലോക് മേഖലകളില്‍ നിന്നാണ് ആയുധശേഖരവും മറ്റും കണ്ടെടുത്തത്. ജില്ലാ കമാന്‍ഡോ ഇംഫാല്‍ ഈസ്റ്റ്, സഗോള്‍മാംഗ് പോലീസ് സ്റ്റേഷന്‍, 2/8 ഗൂര്‍ഖ റെജിമെന്റ് എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

എകെ 47/56, ഇംപ്രൊവൈസ്ഡ് റൈഫിള്‍, കാര്‍ബൈന്‍ മെഷീന്‍ ഗണ്‍, ലാഥോഡ് ലോഞ്ചറുകള്‍, റിവോള്‍വര്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ 36 ആയുധങ്ങള്‍ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇന്‍സാസ് റൈഫിള്‍ അടങ്ങിയ 1615 വെടിമരുന്നുകളും സ്ഫോടക വസ്തുക്കളും, ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍, തദ്ദേശീയ നിര്‍മിത പിസ്റ്റള്‍ എന്നിവയും പിടിച്ചെടുത്തു. 2023 മെയ് 3 മുതല്‍ അക്രമ സംഭവങ്ങള്‍ ആരംഭിച്ച സംസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.