Connect with us

National

മണിപ്പൂര്‍ വെടിവെപ്പ്: യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

കേസിലെ മുഖ്യ പ്രതി എം ബാരിഷ് ശര്‍മ ആണ് അറസ്റ്റിലായത്.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം ബാരിഷ് ശര്‍മ ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തല്‍, കര്‍ഫ്യൂ നിയമങ്ങളുടെ ലംഘനം, ആയുധ നിയമം എന്നിവ ചുമത്തിയാണ് അറസ്റ്റ്.

കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ വാങ്കെയ് നിങ്തം പുഖ്രി മാപലിലെ വീട്ടില്‍ നിന്നാണ് ശര്‍മയെ പോലീസ് പിടികൂടിയത്. പശ്ചിമ ഇംഫാല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശര്‍മയെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഒക്ടോബര്‍ 14ന് അര്‍ധരാത്രിയോടെയുണ്ടായ വെടിവെപ്പില്‍ സ്ത്രീയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരാളെ കടത്തിക്കൊണ്ടുപോകാനാണ് അക്രമികള്‍ പശ്ചിമ ഇംഫാല്‍ ജില്ലയിലെ ക്വാകീതല്‍ കോന്‍ജെങ് ലെയ്കായിയില്‍ എത്തിയത്. ഇത് തടയാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനു നേരെ 20 പേരടങ്ങുന്ന സായുധ അക്രമി സംഘം നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

---- facebook comment plugin here -----

Latest