National
മംഗളൂരു സ്‌ഫോടനം; ഐ എസ് ബന്ധമുള്ളയാളാണ് മുഖ്യ ആസൂത്രകനെന്ന് അന്വേഷണ സംഘം
ഐ എസ് ബന്ധമുള്ള അബ്ദുല്‍ മൈതീന്‍ അഹമ്മദ് താഹയാണ് പ്രധാന ആസൂത്രകനെന്നാണ് കണ്ടെത്തല്‍.
ബെംഗളൂരു | മംഗളൂരുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകനെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഐ എസ് ബന്ധമുള്ള അബ്ദുല്‍ മൈതീന്‍ അഹമ്മദ് താഹയാണ് ഇയാളെന്നാണ് കണ്ടെത്തല്‍.
കേസിലെ പ്രതി ഷെരീഖിന് സ്‌ഫോടനത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ഇയാളാണെന്ന് അന്വേഷണ സംഘം പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അബ്ദുല്‍ മൈതീന്‍ അഹമ്മദ് ധനസഹായം നല്‍കിയിട്ടുണ്ട്.
ശിവമോഗയിലെ തീര്‍ത്തല്ലി സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ ദുബൈയിലാണെന്നാണ് വിവരം.







