Connect with us

National

വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; യാത്രാ മാര്‍ഗരേഖ പുതുക്കി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

അതിനിടെ, ബ്രിട്ടനില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നീക്കത്തിന് പിന്നാലെയായിരുന്നു ഇന്ത്യയും സമാന നടപടി കൈക്കൊണ്ടത്. ബ്രിട്ടന്‍ തീരുമാനം പിന്‍വലിച്ചപ്പോള്‍ ഇന്ത്യയും അതേ തീരുമാനമെടുത്തു.

---- facebook comment plugin here -----

Latest