Connect with us

Ongoing News

മലേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു, എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍

തായ്ലന്‍ഡിന്റെ സിന്ധു ഫിത്തയപ്പോന്‍ ചയ്വാനെതിരെയാണ് സിന്ധു ജയം നേടിയത്. ലോക നാലാം നമ്പര്‍ തായ് സൂ യിങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് എച്ച് എസ് പ്രണോയ് പരാജയപ്പെടുത്തിയത്.

Published

|

Last Updated

ക്വാലാലംപുര്‍ | മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ലോക ഏഴാം നമ്പര്‍ താരം തായ്ലന്‍ഡിന്റെ സിന്ധു ഫിത്തയപ്പോന്‍ ചയ്വാനെതിരെയാണ് സിന്ധു ജയം നേടിയത്. സ്‌കോര്‍: 19-21, 21-9, 21-14. ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു സിന്ധുവിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ്. മത്സരം 57 മിനുട്ട് നീണ്ടുനിന്നു. ക്വാര്‍ട്ടറില്‍ സിന്ധു രണ്ടാം സീഡ് തായ് യു യിങിനെ നേരിടും.

ലോക നാലാം നമ്പര്‍ തായ് സൂ യിങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് (21-15, 21-7) മലയാളി താരവും 21ാം റാങ്കുകാരനുമായ എച്ച് എസ് പ്രണോയ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യന്‍ താരം ജോന്‍താന്‍ ക്രിസ്റ്റിയാണ് പ്രണോയിയുടെ എതിരാളി.

 

Latest