Connect with us

Gulf

റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു; പിന്നില്‍ മോഷ്ടാക്കളെന്ന് സൂചന

വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്

Published

|

Last Updated

റിയാദ് | സഊദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാക്കളുടെ ആക്രമണത്തിലാണ് മരണമെന്ന് കരുതുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ശമീര്‍ അലിയാര്‍ (47) ആണ് മരിച്ചത്.

ശമീര്‍ അലിയാരുടെ വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായാണ് സുഹൃത്തുക്കള്‍ കരുതുന്നത്. കാണാതായ വിവരം പോലീസില്‍ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങി.

മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെട്ട മേഖലയിലായിരുന്നു ശമീറിന്റെ ജോലി. കെ എം സി സി എറണാകുളം എക്‌സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.

ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്.

---- facebook comment plugin here -----

Latest