Kerala
തമിഴ്‌നാട്ടിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു
ഒമ്പതു പേര്‍ സഞ്ചരിച്ച കാര്‍ ചിദംബരം അമ്മപ്പെട്ടെ ബൈപാസില്‍ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിയുകയായിരുന്നു
ചെന്നൈ | തമിഴ്‌നാട്ടിണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി ഗൗരി നന്ദ അന്തരിച്ചു. കടലൂരിലുണ്ടായ അപകടത്തിലാണ് കൊച്ചി സ്വദേശിനിയായ ഗൗരി നന്ദ മരിച്ചത്. 20 വയസ്സായിരുന്നു.
ഒമ്പതു പേര്‍ സഞ്ചരിച്ച കാര്‍ ചിദംബരം അമ്മപ്പെട്ടെ ബൈപാസില്‍ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മറ്റ് എട്ടുപേരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.
ഗൗരി നന്ദയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.







