Connect with us

National

മലയാളി ദമ്പതിമാരും സുഹൃത്തും അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍

കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരുടെ മൃതദേഹമാണ് ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.

Published

|

Last Updated

ഇറ്റാനഗര്‍ | മലയാളി ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരുടെ മൃതദേഹമാണ് ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.

‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന കുറിപ്പ് മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് കണ്ടെത്തി. മാര്‍ച്ച് 28നാണ് നവീനും ഭാര്യ ദേവിയും അവസാനമായി വീട്ടിലേക്കു വിളിച്ചത്. യാത്ര പോകുന്നുവെന്നും വേഗം തിരിച്ചെത്തുമെന്നും അറിയിച്ചതായി കുടുംബം പറഞ്ഞു.

പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്.

ആര്യയെ കഴിഞ്ഞ മാസം 27 മുതല്‍ കാണാതായിരുന്നു. ഇതില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൂട്ടമരണത്തിന്റെ വിവരം പുറത്തുവന്നത്.

---- facebook comment plugin here -----

Latest