Connect with us

Kozhikode

മലയാളി യുവതി ഖത്വറിലെ വീട്ടിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് സൂചന.

Published

|

Last Updated

ദോഹ | കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്വറിലെ വീട്ടിലുള്ള കുളിമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്‌സിന സുബൈര്‍ (28) ആണ് മരിച്ചത്. കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് സൂചന.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍, ഐദ ഖദീജ, ഐദിന്‍ ഉസ്മാന്‍.

---- facebook comment plugin here -----

Latest