Connect with us

sahityolsav 22

മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: വേങ്ങര ഡിവിഷന്‍ മുന്നില്‍

വൈകിട്ട് നാലിന് സമാപന സംഗമം മന്ത്രി വി അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരൂരങ്ങാടി | ഇഞ്ചോടിഞ്ച് അരങ്ങ് തകർത്ത് എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് മത്സരങ്ങൾ. 40 മത്സരങ്ങളുടെ ഫലം അറിവായപ്പോള്‍ 164 പോയിന്റുകള്‍ നേടി വേങ്ങര ഡിവിഷനാണ് ഒന്നാമത്. 146 പോയിന്റുമായി തിരൂരങ്ങാടി രണ്ടാമതും 123 പോയിന്റുമായി കോട്ടക്കല്‍ ഡിവിഷന്‍ മൂന്നാമതുമാണ്.

ഉച്ചക്ക് ശേഷം പ്രധാന വേദിയായ പെരിയാറിൽ നടന്ന “ഇടശ്ശേരി കവിതയിലെ മനുഷ്യൻ’ എന്ന ശീർഷകത്തിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ കൃതികളുടെ പുനർവായന ശ്രദ്ധേയമായി. സാഹിത്യകാരൻ വിമീഷ് മണിയൂര്‍, കെ ബി ബശീര്‍ മുസ്‌ലിയാര്‍ സംസാരിച്ചു. ഞായർ രാവിലെ ആറിന് മത്സരങ്ങൾ പുനരാരംഭിക്കും. വൈകിട്ട് നാലിന് സമാപന സംഗമം മന്ത്രി വി അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ അധ്യക്ഷത വഹിക്കും. അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊൻമള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി ജേതാക്കൾക്കുള്ള അവാർഡ് സമ്മാനിക്കും.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, എന്‍ വി അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം അഭിവാദ്യം ചെയ്യും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, മുഹമ്മദലി മുസ്ലിയാര്‍ പൂക്കോട്ടൂര്‍, ഊരകം അബ്ദുർറഹ്മാന്‍ സഖാഫി, ബശീര്‍ ഹാജി പടിക്കല്‍, എം ജുബൈര്‍, പി കെ അബ്ദുസ്സമദ്, ഡോ. നൂറുദ്ദീന്‍ റാസി, സി ടി ശറഫുദ്ദീന്‍ സഖാഫി സംബന്ധിക്കും.