Kerala
മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കമ്പി കഴുത്തിൽ തുളച്ചുകയറി; ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ മരിച്ചു
കഴിഞ്ഞ മാസം 31 നായിരുന്നു അപകടം.
മലപ്പുറം| മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്നും വീണ് കഴുത്തില്‍ കമ്പി തുളച്ചുകയറിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. മലപ്പുറം, പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ മാസം 31 നായിരുന്നു അപകടം. മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി ടെറസില്‍ നിന്നും ഗേറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കഴുത്തിലെ കമ്പി മുറിച്ച് മാറ്റിയ ശേഷമാണ് ശസ്ത്രക്രിയക്കെത്തിച്ചത്.
Content Highlights:
A 16-year-old boy named Muhammad Mazin from Pulikkal, Malappuram passed away while undergoing treatment. The tragic incident occurred when he slipped from a terrace while picking mangoes and fell onto a gate. Fire force personnel had to cut the iron rod that pierced his neck before transferring him to surgery.






