കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ ് മഞ്ചേരി പയ്യനാട്ടുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെത്തി മന്ത്രി വി. അബ്ദുറഹിമാന്‍ വിലയിരുത്തി.
അതിമനോഹരമായൊരു സ്റ്റേഡിയമാണ് ടൂര്‍ണമെന്റിനായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മലപ്പുറത്തെത്തിയ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയകരമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ജനങ്ങളുടേയും ഫുട്‌ബോള്‍ ആരാധകരുടേയും സഹകരണവും പിന്തുണയും ഇതിനാവശ്യമാണ്. കാണികളാണ് ഏതൊരു ടൂര്‍ണമെന്റിന്റേയും വിജയശില്‍പികളെന്നും ഏവരേയും മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു.
വീഡിയോ കാണാം







