Connect with us

Kerala

മലപ്പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും

Published

|

Last Updated

മലപ്പുറം |  മേലാറ്റൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആന്റസ് വില്‍സണ്‍, ടിപി ഷംസീര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും

പന്തല്ലൂര്‍ കടമ്പോട് തെക്കേക്കര ആലുങ്ങല്‍ മൊയ്തീന്‍കുട്ടിയാണ് മരിച്ചത്. പാണ്ടിക്കാട് സ്റ്റേഷനിലാണ് യുവാവ് തളര്‍ന്നു വീണത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 5നാണ് പന്തല്ലൂരില്‍ വേല ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ അടക്കം 7 പേരെ പോലീസ് പിടികൂടിയത്.യുവാവിന് ഹൃദയാഘാതമുണ്ടായതാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.അതേസമയം
മൊയ്തീന്‍കുട്ടിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ഡോാക്ടര്‍മാര്‍ പ്രതികരിച്ചു. നേരത്തെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും
ശരീരത്തില്‍ മര്‍ദിച്ച പാടുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.