Kerala
റബറിന്റെ താങ്ങുവില 300 രൂപയാക്കൂ; ബി ജെ പിക്ക് വോട്ട് ചെയ്യാന്‍ തയാറെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
കേരളത്തില്‍ നിന്ന് എം പിയില്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കും.
തലശ്ശേരി | കേന്ദ്രം റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്. കേരളത്തില്‍ നിന്ന് എം പിയില്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കും. എന്നാല്‍, അതിന് കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.
ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം.
അതിജീവനം വേണമെങ്കില്‍ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരിയില്‍ നടത്തിയ കര്‍ഷക റാലിയിലാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.







