Connect with us

Kerala

ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴു വയസുകാരന്‍ മരിച്ചു

മലപ്പുറം എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ആര്‍ജവ് ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | ഷിഗെല്ല ബാധിച്ച് ഏഴു വയസുകാരന്‍ മരിച്ചു. മലപ്പുറം എ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ആര്‍ജവ് ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇന്നലെ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒന്‍പതു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഒന്‍പതു വയസുകാരന്‍ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ രോഗം ബാധിച്ചവര്‍ 61 ആയി. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടിയിലെ ഇളനീര്‍ പാര്‍ലര്‍ ഇന്നലെ അടപ്പിച്ചിരുന്നു.

Content Highlights:
A seven-year-old boy from Malappuram died of Shigella infection at Kozhikode Medical College. Two more children were diagnosed with the disease, raising the total number of cases in June to 61. The health department has intensified preventive measures and shut down an eatery in Tirurangadi.

Latest