National
ഒഡീഷയിലെ കരിങ്കല്‍ ക്വാറിയില്‍ പാറയിടിഞ്ഞ് വന്‍ അപകടം
മരണസംഖ്യ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭുവനേശ്വര്‍| ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയില്‍ കരിങ്കല്‍ ക്വാറിയില്‍ പാറയിടിഞ്ഞു വീണ് വന്‍ അപകടം. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ധെങ്കനാല്‍ ജില്ലയിലെ മോട്ടംഗ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോപാല്‍പൂര്‍ ഗ്രാമത്തിന് സമീപത്തെ ക്വാറിയിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ഡ്രില്ലിംഗിലും ഖനന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കെയാണ് വലിയൊരു ഭാഗം പാറ ഇടിഞ്ഞു വീണത്. ഉടന്‍ തന്നെ പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.
പരിക്കേറ്റ നിരവധി തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരണസംഖ്യ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----



