Connect with us

Education

ഡിഗ്രി വിദ്യാർഥികൾക്ക് മഹ്ളറയിൽ സമ്പൂർണ സ്‌കോളർഷിപ്പ് 

മൂന്ന് വർഷത്തെ പഠനം സൗജന്യമായി പൂർത്തിയാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.

Published

|

Last Updated

കോഴിക്കോട് | കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള മാവൂർ മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ സമ്പൂർണ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. ഐ ക്യു എ സി സെല്ലിന് കീഴിലെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തെ പഠനം സൗജന്യമായി പൂർത്തിയാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.

പ്ലസ് ടുവിൽ 90 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനികൾക്ക് സ്‌കോളർഷിപ്പിന് ഈ മാസം 18 വരെ അപേക്ഷിക്കാം. ബി കോം ഫിനാൻസ്, ബി എസ്‌സി ഫിസിക്‌സ്, ബി എ ഇംഗ്ലീഷ്, ബി എ ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കഴിവുണ്ടായിട്ടും സാമ്പത്തിക പ്രയാസം കാരണം ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത വിദ്യാർഥിനികൾക്ക് ഈ പദ്ധതി ഏറെ ഉപകാരപ്രദമാകുമെന്നും ആദ്യം അപേക്ഷിക്കുന്ന ഏതാനും കുട്ടികൾക്ക് മാത്രമായിരിക്കും സ്‌കോളർഷിപ്പ് നൽകുകയെന്നും കോളജ് ഭാരവാഹികൾ അറിയിച്ചു.

Latest