Connect with us

knowledge city

പ്രൗഢമായി മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷിക സംഗമം

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി ആമുഖ ഭാഷണം നടത്തി.

Published

|

Last Updated

നോളജ് സിറ്റി | സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ദേശം നല്‍കുകയും യൂണിറ്റ് തലം മുതല്‍ പ്രതിമാസം നടന്നുവരികയും ചെയ്യുന്ന മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷിക സംഗമത്തിന് വേദിയായി ജാമഉല്‍ ഫുതൂഹ്.

കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ് എന്നി സംഘടനകളുടെ നേതൃത്വത്തില്‍ നാടുനീളെയും ഐ സി എഫ്, ആര്‍ എസ് സി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദേശരാജ്യങ്ങളിലും നിരവധി മഹ്ളറത്തുല്‍ ബദ് രിയ്യ മജ്്ലിസുകളാണ് നടന്നുവരുന്നത്.

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷിക സംഗമത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി ആമുഖ ഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കി.
സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് ശാഫീ ബാ അലവി വളപട്ടണം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest