First Gear
മഹീന്ദ്ര XUV 3XO സി എന്‍ ജി ഇന്ത്യയില്‍; ഒക്ടോബര്‍ 15ന് പുറത്തിറങ്ങും
എക്‌സ് യു വി ത്രീ എക്‌സ് ഒ യുടെ സി എന്‍ ജി മോഡല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ന്യൂ ഡല്‍ഹി | സി എന്‍ ജി വിപണിയിലേക്ക് ചുവടുവെച്ച് മഹീന്ദ്ര. എക്‌സ് യു വി ത്രീ എക്‌സ് ഒ ആയിരിക്കും സി എന്‍ ജി ഓപ്ഷന്‍ ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡല്‍. ഒക്ടോബര്‍ 15ന് ഈ മോഡല്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
വിപണിയിലെത്തുന്നതോടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, സി എന്‍ ജി തുടങ്ങി നാല് തരം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ എക്‌സ് യു വി ത്രീ എക്‌സ് ഒ ലഭ്യമാകും. കോംപാക്റ്റ് എക്‌സ് യു വി വിഭാഗത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന മോഡലുകളിലൊന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷ.
എക്‌സ് യു വി ത്രീ എക്‌സ് ഒ യുടെ സി എന്‍ ജി മോഡല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാറിന്റെ വില എത്രയാകുമെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഒക്ടോബര്‍ 15ന് പുറത്തുവിടുമെന്നാഴണ് പ്രതീക്ഷിക്കുന്നത്.




