Connect with us

First Gear

മഹീന്ദ്ര-ഹീറോ ഇലക്ട്രിക് കൂട്ടുകെട്ടിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങി

ഇരു കമ്പനികളും കഴിഞ്ഞ മാസം ഏകദേശം 150 കോടി രൂപയുടെ അഞ്ച് വര്‍ഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഹീറോ ഇലക്ട്രിക്കും മഹീന്ദ്ര ഗ്രൂപ്പും ചേര്‍ന്ന് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒപ്റ്റിമ പിതാംപൂര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കി. ഇരു കമ്പനികളും കഴിഞ്ഞ മാസം ഏകദേശം 150 കോടി രൂപയുടെ അഞ്ച് വര്‍ഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ഗ്രൂപ്പുമായുള്ള സംയുക്ത പങ്കാളിത്തത്തിന്റെ സഹായത്തോടെ ഈ വര്‍ഷം അവസാനത്തോടെ പ്രതിവര്‍ഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

ഈ പങ്കാളിത്തത്തിന് കീഴില്‍ ഇരു കമ്പനികളും സംയുക്തമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായി വിതരണ ശൃംഖലയും ഷെയര്‍ പ്ലാറ്റ്ഫോമും നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്നാണ് ധാരണ. മഹീന്ദ്ര ഗ്രൂപ്പ് ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ, എന്‍വൈഎക്‌സ് സ്‌കൂട്ടറുകള്‍ കമ്പനിയുടെ പിതാംപൂര്‍ പ്ലാന്റിലാകും ഉത്പാദിപ്പിക്കുക. സംയുക്ത സംരംഭ പങ്കാളിത്തത്തിന് കീഴില്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പൂഷോ മോട്ടോസൈക്കിള്‍സിന്റെ പോര്‍ട്ട്‌ഫോളിയോയുടെ വൈദ്യുതീകരണത്തിനായി ഇരു കമ്പനികളും പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മഹീന്ദ്രയും ഹീറോ ഇലക്ട്രിക്കും സംയുക്തമായി പുറത്തിറക്കിയ ഒപ്റ്റിമ എച്ച് എക്‌സ് ഇ-സ്‌കൂട്ടറില്‍ ക്രൂയിസ് കണ്‍ട്രോള്‍ വരെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫെയിം സെക്കന്റ് സബ്സിഡി ഉള്‍പ്പെടെ മോഡലിന്റെ വില 55,850 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഒപ്റ്റിമ ഇ-സ്‌കൂട്ടറിന്റെ നവീകരിച്ച പകരക്കാരനാണ് ഒപ്റ്റിമ എച്ച്എക്‌സ്. സിംഗിള്‍ ബാറ്ററി, ഡ്യുവല്‍ ബാറ്ററി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. ഡ്യുവല്‍ ബാറ്ററി മോഡലിന് 65,640 രൂപയാണ് രാജ്യത്തെ എക്‌സ്‌ഷോറൂം വില. ക്രൂയിസ് കണ്‍ട്രോള്‍ കൂടാതെ, ഒപ്റ്റിമ എച്ച് എക്‌സ് അതിന്റെ മുന്‍പതിപ്പില്‍ നിന്ന് ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നുമുണ്ട്. ഡ്യുവല്‍ ബാറ്ററി വേരിയന്റില്‍ എല്‍ഇഡി ഹെഡ്ലാമ്പും ഹീറോ ഇലക്ട്രിക് സജ്ജീകരിച്ചിട്ടുണ്ട്.

സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളിലും 1.2 കെഡബ്ല്യു (1.6 ബിഎച്ച്പി) ഇലക്ട്രിക് മോട്ടോറും 42 കിലോമീറ്ററിന്റെ ഉയര്‍ന്ന വേഗതയും വാഗ്ദാനം ചെയ്യുന്നു. സിംഗിള്‍ ബാറ്ററി വേരിയന്റില്‍ നീക്കം ചെയ്യാവുന്ന 51.2വി, 30എഎച്ച് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 82 കിലോമീറ്റര്‍ ക്ലെയിം ചെയ്യാവുന്ന റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ ഡ്യുവല്‍ ബാറ്ററി വേരിയന്റില്‍ 122 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന അധിക ബാറ്ററി പായ്ക്കാണ് ഹീറോ ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest