First Gear
ബോള്‍ഡ് എഡിഷന് അവതരിപ്പിച്ച് മഹീന്ദ്ര ബൊലേറോ
പ്രത്യേക ആക്സസറികള്‍ ഉള്‍പ്പെടുത്തിയ പാക്കേജ് വഴിയാണ് ബോള്‍ഡ് എഡിഷന് ഒരുക്കിയിരിക്കുന്നതെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു
മുബൈ | ബോള്‍ഡ് എഡിഷന് അവതരിപ്പിച്ച് മഹീന്ദ്ര ബൊലേറോ. വാഹനത്തിന്റെ രൂപങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെ ബ്രോണ്‍സ് നിറത്തിലുള്ള സ്റ്റൈലിംഗ് പാക്കേജായാണ് പുതിയ ബോള്‍ഡ് എഡിഷന് പുറത്തിറങ്ങുന്നത്.
വാഹനത്തിന്റെ പിന്നിലും മുന്നിലുമുള്ള ബമ്പറിലും ഗ്രില്ലിലും ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റും ബ്രോണ്‍സ് നിറം കാണാം. അലോയ് വീലുകള്‍, സൈഡ് മിററുകളുടെ കവറുകള്‍, റൂഫ് റെയിലുകള്‍ എന്നിവയിലും ഇതേ നിറം നല്‍കുകയും ഡോറുകളില്‍ അധിക ക്ലാഡിംഗും നല്കിയിരിക്കുന്നു. സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ബ്രോണ്‍സ് നിറത്തിലുള്ള അലോയ് വീലുകളും ക്ലാഡിംഗുമാണ് എടുത്തു കാണാവുന്ന പ്രധാന മാറ്റങ്ങള്‍.
പുറംഭാഗത്തെ തീമുമായി ബന്ധപ്പെടുത്തി ബ്രോണ്‍സ് നിറത്തിലുള്ള അലങ്കാരങ്ങളോടെ കറുത്ത ലെതറെറ്റ് സീറ്റുകളാണ് അകത്ത് നല്‍കിയിരിക്കുന്നത്. റിയര്‍ വ്യൂ ക്യാമറയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ആക്സസറികള്‍ ഉള്‍പ്പെടുത്തിയ പാക്കേജ് വഴിയാണ് ബോള്‍ഡ് എഡിഷന് ഒരുക്കിയിരിക്കുന്നതെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു.
സാധാരണ ബൊലേറോയുടെ ബി4, ബി6, ബി6(ഒ), ബി8 എന്നീ വേരിയന്റുകള്‍ക്ക് 8.57 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് വില വരുന്നത്. 75 ബ്രേക്ക് ഹോഴ്സ്പവറും 210 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ബൊലേറോയില്‍ ഉള്ളത്. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉള്ളതിനാല്‍ എന്ജിന് കരുത്ത് പിന്‍ചക്രങ്ങളിലേക്കാണ് എത്തുന്നത്.
Content Highlights: Mahindra has launched the Bolero Bold Edition featuring a distinct bronze styling package on the exterior and interior. The update includes black leatherette seats, alloy wheels, and a rear view camera. Powered by a 1.5-liter diesel engine, pricing ranges between Rs 8.57 lakh and Rs 9.99 lakh.




