Connect with us

suicide case

മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യ: ബി ജെ പി പ്രവര്‍ത്തകന്‍ ഒളിവില്‍

പ്രജീവിന്റെ ഫോണ്‍ സ്വിച്ച് ഓഫ്; ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കും

Published

|

Last Updated

പാലക്കാട് |  മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ബി ജെ പി നേതാവ് പ്രജീവ് ഒളിവിലെന്ന് പോലീസ്. പ്രജീവിന്റെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ നട്ടിലില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പ്രജീവിന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പോലീസ് പറഞ്ഞു. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തുടര്‍ന്നാകും കൂടുതല്‍ നടപടികള്‍. ആത്മഹത്യ ചെയ്ത ശരണ്യായുടെ ഫോണ്‍ കസ്റ്റിഡിയിലാണ്. ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഞായറാഴ്ചയാണ് മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ആത്മഹത്യ കുറിപ്പ് ലഭിക്കുകയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ശണ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.

ബി ജെ പി പ്രവര്‍ത്തകന്‍ പ്രജീവാണ് ശരണ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് തെളിയുന്ന വിവരങ്ങളാണ് കുറിപ്പിലുണ്ടായിരുന്നത്. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല. പ്രജീവിനെ വെറുതെ വിടരുതെന്നും ഇയാള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണമെന്നും കുറിപ്പിലുണ്ട്.

 

 

Latest