Connect with us

Kerala

യന്ത്രത്തകരാര്‍; എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

വൈകിട്ട് ഏഴരയോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി |  യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്ന ജി9-426 എന്ന വിമാനമാണ് കൊച്ചയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വൈകിട്ട് ഏഴരയോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. എട്ടരയോടെ വിമാനത്താവളത്തിലെ അടിയന്തര നടപടികള്‍ പിന്‍വലിച്ചു.ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറയെന്നും അടിയന്തര ലാന്‍ഡിങ് വേണമെന്നും ആവശ്യപ്പെട്ടതിതെ തുടര്‍ന്ന് കൊച്ചിയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു.