National
മഅ്ദിന്‍ 'ഖോജ് സഫര്‍' തമിഴ്നാട്ടില്‍; നീലഗിരിയിലും ഊട്ടിയിലും ഉജ്ജ്വല വരവേല്‍പ്പ്
പാടന്തറ മര്‍കസ് കാമ്പസില്‍ നടന്ന ചടങ്ങ് മര്‍കസ് ജനറല്‍ മാനേജറും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റുമായ സയ്യിദ് അലി അക്ബര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
മഅ്ദിന്‍ 'ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്' ദേശീയ യാത്രാസംഘത്തിന് പാടന്തറ മര്‍കസില്‍ നല്കിയ സ്വീകരണ സംഗമം ജനറല്‍ മാനേജര്‍ സയ്യിദ് അലി അക്ബര്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
നീലഗിരി| മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ മത്സര സംരംഭമായ ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡി’ന്റെ സന്ദേശവുമായി പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശീയ യാത്രാസംഘം തമിഴ്നാട്ടില്‍ പ്രവേശിച്ചു. തമിഴ്നാട് പര്യടനത്തിന്റെ ആദ്യ കവാടമായ നീലഗിരി ജില്ലയിലെ പാടന്തറ മര്‍കസില്‍ സംഘത്തിന് ഉജ്ജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്.
പാടന്തറ മര്‍കസ് കാമ്പസില്‍ നടന്ന ചടങ്ങ് മര്‍കസ് ജനറല്‍ മാനേജറും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റുമായ സയ്യിദ് അലി അക്ബര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പാടന്തറ മര്‍കസ് മാനേജര്‍ കെ. മൊയ്തീന് ഫൈസി അധ്യക്ഷത വഹിച്ചു. ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി പദ്ധതി വിശദീകരണം നടത്തി.

മഅ്ദിന്‍ ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശീയ യാത്രാസംഘത്തിന് പാടന്തറ മര്‍കസില്‍ നല്കിയ സ്വീകരണം
വൈസ് ക്യാപ്റ്റന്‍ സൈഫുല്ല നിസാമി, ഖോജ് സഫര്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ജുനൈദ് അദനി, എക്സിക്യൂട്ടീവ് അംഗം രിള്വാന്‍ അദനി, പാടന്തറ മര്‍കസ് ഡയറക്ടര്‍ ശറഫുദ്ദീന്‍ സഖാഫി, പാടന്തറ മര്‍കസ് ഗേള്‍സ് വില്ലേജ് മാനേജര്‍ എസ്.പി. അഹ്മദ് മുസ്ലിയാര്, എസ്.ജെ.എം നീലഗിരി ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ അലി മുസ്ലിയാര്, എസ്.എസ്.എഫ് നീലഗിരി ജില്ലാ പ്രസിഡന്റ് ഫിറോസ് സഖാഫി, പാടന്തറ മര്‍കസ് മുദരിസ് ഉക്കാഷ് സഖാഫി പ്രസംഗിച്ചു.
തുടര്‍ന്ന് തണുത്തുറഞ്ഞ മലനിരകളിലൂടെ ഊട്ടി മര്‍കസിലെത്തിയ സംഘത്തിന് മഞ്ഞില്‍ പുതച്ച സ്നേഹോഷ്മള സ്വീകരണമാണ് ഒരുക്കിയത്. ഊട്ടി മര്‍കസ് പ്രിന്‍സിപ്പല്‍ നവവി അല്‍ഹസനി, മാനേജര്‍ ഹാഫിള് നുഅ്മാന് ഖാദിരി, സെക്രട്ടറി അബ്ദുല്ല ഊട്ടി, മുദരിസ് ഹാഫിള് ചാന്ദ് റസാ അശ്റഫി, സുഹൈല്‍ ഖാദിരി, അബ്ദുറഹ്മാന് ഖാദിരി, സുഹൈല്‍ ജൗഹരി എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
വരും ദിവസങ്ങളില്‍ മേട്ടുപാളയം, കോയമ്പത്തൂര്‍, തിരുപ്പൂര്‍, കായല്‍പ്പട്ടണം, ഏര്‍വാടി, തൃച്ചി, നാഗൂര്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെയും ചരിത്രപ്രസിദ്ധമായ കേന്ദ്രങ്ങളിലെയും വിവിധ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രമുഖ വ്യക്തിത്വങ്ങളെയും സംഘം സന്ദര്‍ശിക്കും. തമിഴ്നാടിന് ശേഷം കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി നവംബര്‍ 12-ന് കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരില്‍ പ്രൗഢമായ ഹാര്‍മണി മീറ്റോടെ ദേശീയ യാത്ര സമാപിക്കും. മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കര്‍ണാടക മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സാംസ്കാരിക-സാമൂഹിക നേതാക്കളും സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.

മഅ്ദിന്‍ ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശീയ യാത്രാസംഘത്തിന് ഊട്ടി മര്‍കസിന്റെ നേതൃത്വത്തില്‍ നല്കിയ സ്വീകരണം
കഴിഞ്ഞ ജൂലൈ 22ന് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് പ്രയാണമാരംഭിച്ച ഖോജ് സഫര്‍ സംഘം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിലെയും വിപുലമായ ജനസമ്പര്‍ക്ക-അക്കാദമിക സന്ദര്‍ശനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് തമിഴ്നാട്ടിലെത്തിയത്. ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഖുര്‍ആനിക വിജ്ഞാനവും ധാര്‍മിക മൂല്യങ്ങളും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ പ്രചാരണത്തോടൊപ്പം മഅ്ദിന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ സൗഹാര്‍ദ സന്ദേശങ്ങള്‍ രാജ്യമെമ്പാടും എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
Content Highlights: The Khoj Safar national tour organized by Ma’din Academy as part of its 30th anniversary entered Tamil Nadu at Padanthara Markaz in Nilgiris. The campaign promotes the India Holy Quran Award while spreading messages of communal harmony and moral values across India. The national journey will conclude with a Grand Harmony Meet in Bangalore on November 12 attended by Karnataka leaders.



