Connect with us

Education

മഅദിന്‍ വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പോടെ സ്പെയിനില്‍ ഉന്നത പഠനത്തിന് അവസരം

സ്പാനിഷ് എംബസിക്ക് കീഴിലുള്ള കാമിനോ ഡി ബര്‍സെലേണോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്പാനിഷ് ഭാഷയിലുള്ള ഉന്നത പഠനത്തിനാണ് അവസരം

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമി വിദ്യാര്‍ഥി മുഹമ്മദ് ശമ്മാസിന് സ്‌കോളര്‍ഷിപ്പോടെ സ്പെയിനില്‍ ഉന്നത പഠനത്തിന് അവസരം. ബാഴ്സിലോണയിലെ സ്പാനിഷ് എംബസിക്ക് കീഴിലുള്ള കാമിനോ ഡി ബര്‍സെലേണോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്പാനിഷ് ഭാഷാ ഉന്നത പഠനത്തിനാണ് അവസരം ലഭിച്ചത്. അവിടെ നിന്നും സ്പാനിഷ് സി 1, സി 2 ലെവല്‍ പഠനത്തിന് ശേഷം യൂണിവേഴ്സിറ്റി ഓഫ് അലിഗാന്റെയില്‍ പി ജി പഠനത്തിനും അവസരം ലഭിക്കും.

മഅദിന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സില്‍ നിന്നും ഏഴു വര്‍ഷം ദഅവാ പഠനം പൂര്‍ത്തിയാക്കിയ ശമ്മാസ് മഅദിന്‍ സ്പാനിഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്പാനിഷ് എ 1 , എ 2 ലെവലുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്പാനിഷ് ഭാഷയില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദവും പോര്‍ച്ചുഗീസ് ഭാഷയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

ഉന്നത പഠനത്തിന് അവസരം ലഭിച്ച ശമ്മാസിനെ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു. രാമനാട്ടുകാര പെരിങ്ങാവ് സ്വദേശിയും മഅദിന്‍ അക്കാദമി ജീവനക്കാരനുമായ ജാഫര്‍ മുസ് ലിയാര്‍ – സീനത്ത് ദമ്പതികളുടെ മകനാണ്.

 

Latest