Malappuram
മുപ്പത് ഇന കര്‍മ പദ്ധതികളുമായി മഅദിന്‍ അക്കാദമി റമസാന്‍ ക്യാമ്പയിന്‍
ഇഫത്വാര്‍ സംഗമങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കും

മലപ്പുറം| വിശുദ്ധ റമസാനില്‍ വ്യത്യസ്തങ്ങളായ കര്‍മ പദ്ധതികളുമായി മഅദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്‍. വിവിധ മേഖലകള്‍ സ്പര്‍ശിച്ചുള്ള മുപ്പതിന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റമസാന്‍ 27-ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ ക്യാമ്പയിന്‍ സമാപിക്കും. ഇഫ്ത്വാര്‍ അടക്കമുള്ള റമസാന്‍ പരിപാടികള്‍ പരിസ്ഥിതി സൗഹൃദമാക്കും. റമസാന്‍ ക്യാമ്പയിന്‍ ലോഗോ പ്രകാശനം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു.
റമസാനിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ അഹ്‌ലന്‍ റമസാന്‍ ആത്മീയ സംഗമം നടക്കും. ഗ്രാന്റ് മസ്ജിദില്‍ ഒരു ദിവസം രണ്ട് തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കും. രാത്രി 8 ന് നടക്കുന്ന തറാവീഹിന് പുറമെ ഖുര്‍ആന്‍ 30 ജുസ്അ് പൂര്‍ത്തിയാക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സൗകര്യത്തോടെയാണ് എല്ലാ ദിവസവും രാത്രി 11.30 ന് നടക്കുന്ന തറാവീഹ് നിസ്‌കാരം. ഇത് വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാകും.
യുഎഇ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിനകത്തും പുറത്തുമായി തറാഹീഹിന് നേതൃത്വം നല്‍കുന്നതിന് മഅദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ യാത്ര തിരിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 6 വരെ ‘നല്ല കുടുംബം നല്ല സമൂഹം’ എന്ന ശീര്‍ഷകത്തില്‍ വനിതകള്‍ക്കായി ഇസ്ലാമിക് ഹോം സയന്‍സ് ക്ലാസ് സംഘടിപ്പിക്കും.
രാവിലെ 10 മുതല്‍ 12.30 വരെ നടക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ലുക്മാനുല്‍ ഹകീം സഖാഫി പുല്ലാര, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശാക്കിര്‍ ബാഖവി മമ്പാട്, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, ഒ.പി അബ്ദുസ്സമദ് സഖാഫി, റിയാസ് സഖാഫി അറവങ്കര, സബീല്‍ അദനി എന്നിവര്‍ നേതൃത്വം നല്‍കും.
കര്‍മശാസ്ത്ര വിഷയങ്ങളില്‍ സംശയ നിവാരണത്തിനും അവസരമുണ്ടാവും. ക്ലാസിനെത്തുന്ന സ്ത്രീകളുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും. മാര്‍ച്ച് 26 ന് ഉച്ചക്ക് 1മണിക്ക് സകാത് സെമിനാര്‍ നടക്കും.
ഏപ്രില്‍ 2 ന് ഞായറാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ 12 മണിക്കൂര്‍ ബദ്ര് കിസ്സ പാട്ട് സംഘടിപ്പിക്കും. 12ഗായകരും 12 കാഥികരും നേതൃത്വം നല്‍കും. ഏപ്രില്‍ 3 മുതല്‍ 16 വരെ പെണ്‍കുട്ടികള്‍ക്കായി റൈഹാന്‍ ക്യാമ്പ് സംഘടിപ്പിക്കും. പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, പാചക കല, സ്‌കില്‍ ഡെവലപ്പ്മെന്റ്, ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ എന്നീ സെഷനുകളില്‍ പരിശീലനം നല്‍കും.
വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ ജല സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളും ട്രാഫിക് ബോധവല്‍ക്കരണവും സംഘടിപ്പിക്കും.
റമസാന്‍ എല്ലാ ദിവസവും കുട്ടികള്‍ക്കായി ഖുര്‍ആന്‍ ഖൈമ സജ്ജീകരിക്കും. പഠന സൗകര്യവും ലോക പ്രശസ്ത ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനും അവസരമൊരുക്കും. വിവിധ സമയങ്ങളിലായി പൊതു ജനങ്ങള്‍ക്ക് നാട്ടു ദര്‍സും നടക്കും.
നോമ്പ് ഒന്ന് മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 4 ന് ആത്മീയ ജല്‍സയും വൈകുന്നേരം 5 ന് അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക പഠന ക്യാമ്പും ഇഫ്ത്വാര്‍ സല്‍ക്കാരവുമൊരുക്കും. 5.30 മുതല്‍ നോമ്പ് തുറ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ മജ്ലിസുല്‍ ബറക ആത്മീയ വേദി സംഘടിപ്പിക്കും.
യാത്രക്കാര്‍, പരിസരത്തുള്ള ഹോസ്പിറ്റലുകളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങിയവരുടെ സൗകര്യത്തിനായി റമസാന്‍ മുപ്പത് ദിവസവും ഇഫ്ത്വാര്‍ സംഗമം ഒരുക്കും. നോമ്പ് മുപ്പത് ദിനവും മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് ക്ലാസും ഇഅ്തികാഫ് ജല്‍സയുമുണ്ടാകും. ജല്‍സക്കെത്തുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും.
റമസാനിലെ എല്ലാ ദിവസവും ഗ്രാന്റ് മസ്ജിദില്‍ ഉച്ചക്ക് ഒന്ന് മുതല്‍ കര്‍മ ശാസ്ത്ര പഠനം നടക്കും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് ചരിത്ര പഠനം നടക്കും. റമസാനിലെ വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ അല്‍കഹ്ഫ് ജല്‍സയും ജുമുഅ പ്രഭാഷണവും നടക്കും.
നോമ്പ് പതിനാറിന് ബദര്‍ നേര്‍ച്ചയും മൗലിദ് പാരായണവും സംഘടിപ്പിക്കും. വിശ്വാസ സംരക്ഷണത്തിന് ധര്‍മ്മ സമരത്തിനിറങ്ങിയ 313 ബദ്രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാര്‍ത്ഥനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും. ഏപ്രില്‍ 14 ന് വെള്ളിയാഴ്ച മഹല്ലുകളിലൂടെ പൈതൃകയാത്ര നടക്കും.
ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളില്‍ ഏഴു മണിതൊട്ട് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും.ഖത്മുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികളും കാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കേള്‍വി – കാഴ്ച- ബുദ്ധി പരിമിതര്‍ക്ക് ആശ്വാസ കിറ്റ് വിതരണം, ഖുര്‍ആന്‍ ഹിഫ്ള്, പാരായണ, ബാങ്ക് വിളി മത്സരം, മദ്രസാ അധ്യാപകര്‍ക്കും മഹല്ല് നേതൃത്വത്തിനും ഭിന്നശേഷി മേഖലയെ പരിചയപ്പെടുത്താനുള്ള ക്യാമ്പ്, പ്രാദേശിക കൂട്ടായ്മകള്‍, ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണ സംഗമം, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്നേഹ സംഗമം, ഇഫ്ത്വാര്‍ മീറ്റ്, വസ്ത്ര വിതരണം, വര്‍ക്ക് ഷോപ്പ്, ഈദ് മീറ്റ് എന്നിവ സംഘടിപ്പിക്കും. റമസാന്‍ 25 ന് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നല്‍കും.
റമസാന്‍ 27-ാം രാവില്‍ ജന ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും ബോധവല്‍ക്കരണവും ലോക സമാധാനത്തിനുള്ള പ്രാര്‍ത്ഥനയും നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
സ്വലാത്ത് നഗറിലെ റംസാന്‍ പരിപാടികള്‍ മഅ്ദിന്‍ വെബ്സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. റമസാന്‍ ചൈതന്യം പകര്‍ന്ന് കൊടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കും. പ്രാര്‍ത്ഥനാ സമ്മേളന പരിപാടികളുടെ നടത്തിപ്പിനായി 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. റമളാന്‍ പരിപാടികളുടെ ഭാഗമായി മഅദിന്‍ അക്കാദമിയില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും: 9645338343, 9633677722