Connect with us

National

എല്‍ പി ജി ക്ഷാമം: തൊഴിലാളികള്‍ക്കായുള്ള അഞ്ച് കിലോ സിലിന്‍ഡറുകളുടെ ക്വാട്ട ഇരട്ടിയാക്കി

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിന്‍ഡറുകളുടെ സംസ്ഥാന ക്വാട്ടയാണ് ഇരട്ടിയാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | തൊഴിലാളികള്‍ക്കായുള്ള അഞ്ച് കിലോ സിലിന്‍ഡറുകളുടെ ക്വാട്ട ഇരട്ടിയായി വര്‍ധിപ്പിച്ച് കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എല്‍ പി ജി ക്ഷാമം രൂക്ഷമായതിനു പിന്നാലെയാണിത്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിന്‍ഡറുകളുടെ സംസ്ഥാന ക്വാട്ടയാണ് ഇരട്ടിയാക്കിയത്. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് സിലിന്‍ഡറുകള്‍ വിതരണം ചെയ്യണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷണം പാചകം ചെയ്യാന്‍ ഗ്യാസ് സിലിന്‍ഡര്‍ കിട്ടാതായതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, എല്‍ പി ജി പ്രതിസന്ധി വ്യവസായങ്ങളെയടക്കം പ്രതികൂലമായി ബാധിച്ചതോടെയാണ് കേന്ദ്രം സിലിന്‍ഡര്‍ ക്വാട്ട വര്‍ധിപ്പിച്ചത്.

തൊഴിലാളികള്‍ക്ക് ആവശ്യത്തിന് സിലിന്‍ഡര്‍ നല്‍കണമെന്ന് നിര്‍ദേശിച്ച് പെട്രോളിയം മന്ത്രാലയം സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ മാത്രം നല്‍കി ഈ സിലിന്‍ഡര്‍ തൊഴിലാളികള്‍ക്ക് വാങ്ങാമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ സിലിന്‍ഡര്‍ ഗാര്‍ഹിക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കര്‍ശന നിര്‍ദേശവും പെട്രോളിയം മന്ത്രാലയം നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest