Connect with us

Kerala

ഷിരൂരിലേക്ക് കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരെ എത്തിച്ചതിന് പോലീസ് മര്‍ദിച്ചുവെന്ന് ലോറി ഉടമ

അതേ സമയം ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുമള്ളവര്‍ക്കായുള്ള തിരച്ചില്‍ വളരെ മന്ദഗതിയിലാണെന്നും ലോറി ഉടമയായ മനാഫ് പറഞ്ഞു

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് ദുരന്തം സംഭവിച്ച ഷിരൂരിലേക്ക് കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരെ എത്തിച്ചതിന് പോലീസ് മര്‍ദിച്ചതായി ലോറി ഉടമ. ലോറി ഉടമ മനാഫിനെയാണ് മര്‍ദിച്ചത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ എത്തിച്ചപ്പോള്‍ യാതൊരു പ്രകോപനവറും ഇല്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് മനാഫ് ആരോപിച്ചു

അതേ സമയം ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുമള്ളവര്‍ക്കായുള്ള തിരച്ചില്‍ വളരെ മന്ദഗതിയിലാണെന്നും ലോറി ഉടമയായ മനാഫ് പറഞ്ഞു. പുലര്‍ച്ചെ ആറിന് തിരച്ചില്‍ തുടങ്ങിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് തെറ്റാണ്. പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്നും മനാഫ് പറഞ്ഞു.

അതേസമയം സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അര്‍ജുന്‍ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്.

Latest