Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം മാര്‍ച്ച് 13നോ അതിനു ശേഷമോ ഉണ്ടായേക്കും

പൊതു തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13നോ അതിനു ശേഷമോ ഉണ്ടായേക്കും. പൊതു തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് നീക്കം. നിലവില്‍ തമിഴിനാട്ടിലുള്ള കമ്മീഷന്‍ ശേഷം യു പിയും ജമ്മു കശ്മീരും സന്ദര്‍ശിക്കും.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ മേധാവികളു (സി ഇ ഒ)മായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ചര്‍ച്ചകള്‍ നടത്തിവരികയാണ് കമ്മീഷന്‍.

പ്രശ്‌നബാധിത മേഖലകള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ നീക്കങ്ങള്‍, സുരക്ഷാ സേനയുടെ ആവശ്യകത. അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കല്‍ എന്നിവയെല്ലാം സി ഇ ഒമാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Latest