Connect with us

Kerala

ലോക കേരള സഭയിലേക്ക് കഴിഞ്ഞ മൂന്നു തവണയും വിളിച്ചില്ല; ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍

'തന്നെ അക്രമിക്കാന്‍ ശ്രമിച്ചവര്‍ നടത്തുന്ന പരിപാടിക്കു പോകാന്‍ താത്പര്യമില്ല. ചെയ്തതെല്ലാം മനസ്സിലുണ്ട്.' .

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ മൂന്ന് തവണയും വിളിക്കാതിരുന്നതിനാലാണ് ഇപ്രാവശ്യം ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിനു കാരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അക്രമിക്കാന്‍ ശ്രമിച്ചവര്‍ നടത്തുന്ന പരിപാടിക്കു പോകാന്‍ താത്പര്യമില്ല. ചെയ്തതെല്ലാം മനസ്സിലുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

അക്രമത്തെ പിന്തുണയ്ക്കുന്നവരുടെ കൂടെ താനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തള്ളിക്കളഞ്ഞ കണ്ണൂര്‍ ജനതയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാന ചീഫ് സെക്രട്ടറി വി വേണുവാണ് ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് സെക്രട്ടറിയോട് കടുപ്പിച്ച് സംസാരിച്ച ക്ഷണം നിരസിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest