National
വായ്പ തട്ടിപ്പ് കേസ്; വ്യവസായി മെഹുല്‍ ചോക്‌സി അറസ്റ്റില്‍
കോടികളുടെ പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് ചോക്‌സി രാജ്യം വിട്ടത്.
ബ്രസല്‍സ്| കോടികളുടെ ബേങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്‌സി അറസ്റ്റില്‍. ബെല്‍ജിയത്ത് നിന്നാണ് ചോക്‌സി അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന വിവരം. സിബിഐയുടെ അഭ്യര്‍ഥനയെ പ്രകാരം ബെല്‍ജിയം പോലീസാണ് ചോക്‌സിയെ അറസ്റ്റ് ചെയ്തത്.
രാജ്യംവിട്ട ചോക്‌സിയെ കൈമാറാന്‍ ഇന്ത്യ ബെല്‍ജിയത്തോട് ആവശ്യപ്പെട്ടിരുന്നു. 13,500 കോടിയുടെ ബേങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് മെഹുല്‍ ചോക്‌സി. കോടികളുടെ പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് ചോക്‌സി രാജ്യം വിട്ടത്.







