കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു. തലശ്ശേരിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണു മിന്നല്‍ പണിമുടക്ക്.
തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലെ 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക് നടക്കുന്നത്. കോഴിക്കോടു നിന്നുള്ള സര്‍വീസ് മുടങ്ങിയതിനാല്‍ നിരവധി യാത്രക്കാര്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്റില്‍ കുടുങ്ങി.
വീഡിയോ കാണാം







