Connect with us

Kerala

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ തോമസിന് പ്രചാരണ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം; തലകറങ്ങി വീണു

തോമസ് കെ തോമസിന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു

Published

|

Last Updated

ആലപ്പുഴ| കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ തോമസിന് പ്രചാരണ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ അദ്ദേഹം തലകറങ്ങി വീഴുകയായിരുന്നു. നിലവില്‍ കുട്ടനാട് പച്ച ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തോമസ് കെ തോമസിന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു.

സംസ്ഥാനത്ത് ഏപ്രില്‍ 9നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍. അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍.