Connect with us

k rail project

കെ റെയില്‍ സമരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കെ വി തോമസ്

കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിക്കണം; വികസനം എല്ലാവര്‍ക്കും വേണ്ടിയാണെന്ന ബോധ്യം ഉണ്ടാകണം

Published

|

Last Updated

കൊച്ചി | കെ റെയിലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുന്നതിനിടെ പരോക്ഷ വിമര്‍നവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്നും കെ കരുണാകരന്‍ മുന്നോട്ടുവച്ച വികസന നയമാണ് കേരളം പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയിലെ ഉന്നത നേതാക്കളെ അറിയിക്കും.

വികസനം എല്ലാവര്‍ക്കും വേണ്ടിയാണെന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകണം. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുകയോ, നടപ്പിലാക്കാന്‍ വേണ്ടി മാത്രം എന്തെങ്കിലും നടപ്പിലാക്കുകയോ അല്ല വേണ്ടത്. വികസന പദ്ധതികള്‍ നടപ്പിലാക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെ വി തോമസ് പറഞ്ഞു.

 

 

 

Latest