Connect with us

Kuwait

കറന്‍സികളില്‍ കുവൈത്ത് ദിനാര്‍ ഒന്നാമന്‍

Published

|

Last Updated

കുവൈത്ത് സിറ്റി | ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്ത് ദിനാര്‍ ഒന്നാമത്. സ്‌കൂപ്പ് വൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യു എസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ ഓരോ കറന്‍സിയുടെയും വിനിമയ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ‘1960-ല്‍ പുറത്തിറക്കിയ കുവൈത്തി ദിനാര്‍ ഏറ്റവും മൂല്യവത്തായ കറന്‍സിയായി മാറി. ലോകത്തെ ഏറ്റവും ശക്തമായ കറന്‍സികളില്‍ ഒന്നാമതാണ് ഇത്.

ലോകത്തിലെ മൊത്തം എണ്ണ ശേഖരത്തിന്റെ ഒമ്പത് ശതമാനവും കുവൈത്തിലാണ്. ഇതിനാല്‍ കുവൈത്ത് ഒരു എണ്ണ രാജ്യമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും എണ്ണ അധിഷ്ടിതമാണ്. ശക്തമായ മറ്റു കറന്‍സികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബഹറൈനി ദിനാറാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 

Latest