Kuwait
കുവൈത്ത് എയര്‍പോര്‍ട്ട് സമ്പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു
വേനല്‍ കാലത്ത് സര്‍വീസുകളുടെ എണ്ണം പ്രതിദിനം 500ആയി ഉയരും

കുവൈത്ത് സിറ്റി | കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിനാല്‍ ഈ വേനല്‍കാലത്തു കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ 100%ശേഷിയിലെത്തുമെന്നും എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങളില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജനറല്‍ ഡയറക്ട്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു .
നിലവില്‍ വിമാനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതിന്റെ പ്രവര്‍ത്തന ശേഷിയുടെ 60%ത്തിലാണ് പ്രവര്‍ത്തിക്കുന്നത.് നിലവില്‍ പ്രതിദിനം 300 ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. വേനല്‍ കാലത്ത് സര്‍വീസുകളുടെ എണ്ണം പ്രതിദിനം 500ആയി ഉയരും
---- facebook comment plugin here -----