Kerala
കുനിയില്‍ ഹരിദാസന്‍ വധം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
കണ്ണൂര്‍ | തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയല്‍ കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ഏഴു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ന്യൂമാഹി സിഐ ലതീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
അക്രമി സംഘത്തിലെ ഒരാള്‍ക്ക് സംഭവത്തിനിടയില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.







