Kerala
ഗവര്‍ണര്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി കെ ടി ജലീല്‍ എം എല്‍ എ
സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറെ ഊളമ്പാറയിലോ കുതിരവട്ടത്തോ താമസിപ്പിക്കണമെന്ന് ജലീൽ
കോഴിക്കോട് | കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഗവര്‍ണറും എസ്എഫ്‌ഐയും തമ്മിലുള്ള പ്രതിഷേധം ശക്തമായി നിലനില്‍ക്കുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി കെടി.ജലീല്‍ എംഎല്‍എ. ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ താമസിപ്പിക്കണമെന്നുമാണ് ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
യൂണിവേഴ്‌സിറ്റി ക്യാമ്പസുകള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങളും ജലീല്‍ അര്‍പ്പിച്ചു.







