Connect with us

Kerala

കെ എസ് ആർ ടി സി പണിമുടക്ക്: മൂന്ന് ദിവസത്തെ ഡയസ്നോൺ പ്രഖ്യാപിച്ചു

എട്ടാം തീയതി ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് മെയ്‌ 7, 8,9 തീയതികളിൽ ഡയസ് നോൺ ആയി പരിഗണിക്കുമെന്ന് കെഎസ്ആർടിസി

Published

|

Last Updated

തിരുവനന്തപുരം | ഞായറാഴ്ച അർദ്ധരാത്രി മുതൽ മെയ് എട്ടാം തിയതി അർദ്ധരാത്രി വരെ കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയൻ ആയ കെ എസ് ടി ഇ എസ് ( ബി എം എസ് ) പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു.

എട്ടാം തീയതി ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് മെയ്‌ 7, 8,9 തീയതികളിൽ ഡയസ് നോൺ ആയി പരിഗണിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതേ ദിവസങ്ങളിൽ സർവീസ് മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്ലസ്റ്റർ, ജില്ലാ, യൂണിറ്റ് ഓഫീസർമാർക്ക് കെഎസ്ആർടിസി നിർദേശം നൽകി

24 മണിക്കൂർ സമരം പ്രഖ്യാപിക്കുമ്പോൾ തലേദിവസവും പിറ്റേദിവസത്തെയും സർവീസിനെ ബാധിക്കുന്നത് കൊണ്ടും കെഎസ്ആർടിസിക്ക് വരുമാനഷ്ടവും പൊതുജനങ്ങൾക്ക് യാത്ര ക്ലേശവും ഉണ്ടാകാനുള്ള സാഹചര്യം ഉള്ളതുകൊണ്ടുമാണ് മൂന്നുദിവസം ഡൈസ് നോൺ പ്രഖ്യാപിക്കുന്നതെന്ന് കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

Latest