Kerala
ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു
ഇടുക്കി | കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്.
ഇടുക്കി നേര്യമംഗലം ചാക്കോച്ചി വളവില്‍ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു.
മൂന്നാറില്‍നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി.







